വീട്ടിലെ റെയ്‌ഡ്: ഇഡി ചെയ്യാവുന്നതെല്ലാം ചെയ്യട്ടെയെന്ന് ബിനീഷ് കോടിയേരി


 

ബംഗളൂരു: തിരുവനന്തപുരം മരുതുംകുഴിയിലെ വീട്ടിലെ എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡിനോട് പ്രതികരിച്ച് ബിനീഷ് കോടിയേരി. 'അവർ ചെയ്യുന്നതെല്ലാം ചെയ്യട്ടെ' എന്നായിരുന്നു ബിനീഷിന്റെ പ്രതികരണം. വൈദ്യ പരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകവെയായിരുന്നു ബിനീഷ് പ്രതികരിച്ചത്. അതേസമയം എൻഫോഴ്‌സ്‌മെന്റിനെതിരായ ബിനീഷിന്റെ കുടുംബത്തിന്റെ പരാതിയിൽ ഇ ഡിയോട് കേരള പൊലീസ് വിശദീകരണം തേടി. ഇ ഡിയോട് ഇമെയിൽ വഴിയാണ് വിശദീകരണം തേടിയത്. ബിനീഷിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം കുടുംബത്തിന്റെ പരാതിയുണ്ടെന്ന് അറിയിച്ചിട്ടും ഇ ഡി വിശദീകരണം നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ഇമെയിൽ അയച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed