കേരളത്തിൽ ഇന്ന് 7482 കൊവിഡ് കേസുകള്‍; 7593 പേര്‍ക്ക് രോഗമുക്തി


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7482 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിൽ 6448 പേർക്ക് സമ്പ‌ർക്കത്തിലൂടെയാണ് രോഗം. ഇതിൽ 844 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് 23 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. 7593 പേർ ഇന്ന് രോഗമുക്തരായതായും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് 56,093 സാന്പിളുകൾ പരിശോധിച്ചു. സംസ്ഥാനത്തെ ടെസ്‌റ്റ് പോസി‌റ്റിവിറ്റി നിരക്ക് 13.33% ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 67 പേർ ആരോഗ്യപ്രവർത്തകരാണ്. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളോട് ജനങ്ങൾ വിമുഖത കാട്ടുകയാണെന്നും ആഘോഷങ്ങളിൽ നിയന്ത്രണം വേണ്ടി ലരുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

You might also like

  • Straight Forward

Most Viewed