ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ ശാന്തിവിള ദിനേശിനെതിരെ കേസ്


തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ സംവിധായകനും നിർമാതാവുമായി ശാന്തിവിള ദിനേശിന് എതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസെടുത്തു. മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്. യൂ ട്യൂബിലൂടെ നേരത്തെ ഇയാൾ ഭാഗ്യലക്ഷ്മിക്ക് എതിരെ തുടർച്ചയായി മോശം പരാമർശങ്ങൾ നടത്തിയിരുന്നു.

നേരത്തെ വിജയ് പി നായരുടെ പരാതിയിൽ ഭാഗ്യലക്ഷ്മിക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു. വീട് കയറി ആക്രമിച്ച് മൊബൈൽ, ലാപ്‌ടോപ്പ് എന്നിവ അപഹരിച്ചെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ദേഹോപദ്രവമേൽപ്പിക്കൽ, അസഭ്യം പറയൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കേസിൽ ഭാഗ്യലക്ഷ്മി ഉൾപ്പെടെ മൂന്ന് പ്രതികളാണുള്ളത്.

You might also like

Most Viewed