പ്ലസ് വണ്ണിന് 20% അധിക സീറ്റിന് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ശുപാർശ


തിരുവനന്തപുരം: പ്ലസ് വണ്ണിന് 20 ശതമാനം സീറ്റ് വർദ്ധനയ്ക്ക് ശുപാർശ. വർദ്ധന നടപ്പായാൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം 4.25  ലക്ഷമാകും. സംസ്ഥാനത്തെ സർക്കാർ −എയ്ഡഡ് ഹയർസെക്കൻഡറികളിൽ 20 ശതമാനം ആനുപാതിക അധിക സീറ്റ് വർദ്ധനയ്ക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്തത്. ഇക്കാര്യം അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും. നിലവിൽ 50 വിദ്യാർത്ഥികൾ ഉള്ള ബാച്ചുകളിൽ 20 ശതമാനം സീറ്റ് വർദ്ധന വന്നാൽ പത്ത് സീറ്റുകൾ വീതം കൂടും. വടക്കൻ ജില്ലകളിലെ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് സീറ്റുകൾ പരിമിതമാണെന്ന ആക്ഷേപം വർഷങ്ങളായുണ്ട്.

ഇതിന് താൽക്കാലിക പരിഹാരമെന്ന നിലയിൽ ഏതാനും വർഷങ്ങളായി ആവർത്തിക്കുന്നതാണ് ആനുപാതിക സീറ്റ് വർധന. സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ 361746 സീറ്റുകളാണുള്ളത്. 819 സർക്കാർ സ്കൂളുകളിലായി 2824 ബാച്ചുകൾ ആണുള്ളത്. ഇതിൽ 20 ശതമാനം സീറ്റ് വർദ്ധന വഴി 28,240 സീറ്റുകൾ സർക്കാർ സ്കൂളിൽ വർദ്ധിക്കും. 846 എയ്ഡഡ് സ്കൂളുകളിലായി 3304 ബാച്ചുകൾ ആണുള്ളത്. 20 ശതമാനം സീറ്റ് വർദ്ധന വഴി 33,040 സീറ്റുകൾ വർദ്ധിക്കും. ഇങ്ങനെ ആകെ 61280 സീറ്റുകളാണ് വർദ്ധിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed