കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള അഞ്ച് പേർക്ക് കോവിഡ്
കോട്ടയം: മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള അഞ്ച് പേർക്ക് കോവിഡ്. രോഗം സ്ഥിരീകരിച്ചവരിൽ മൂന്നുപേർ ഗർഭിണികളാണ്. ഗൈനോക്കോളജി വിഭാഗത്തിലെ ജി ഏഴ്, ജി എട്ട് വാർഡുകളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വാർഡുകളിൽ ചികിത്സയിലുണ്ടായിരുന്ന മറ്റുള്ളവരെ മറ്റൊരു വാർഡിലേക്ക് മാറ്റി നിരീക്ഷണത്തിലാക്കി. കോവിഡ് രോഗികളുമായി സന്പർക്കത്തിലായ ഡോക്ടർമാരുടെ സന്പർക്കപ്പെട്ടിക ഇന്ന് തയാറാക്കും. നിലവിൽ മെഡിക്കൽ കോളജിലെ 16 ഡോക്ടർമാർ നിരീക്ഷണത്തിലാണ്.


