സ്വർണക്കടത്ത്; ഫൈസൽ ഫരീദിനെതിരെ അറസ്റ്റ് വാറന്റ്
തൃശൂർ: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ ഫൈസൽ ഫരീദിനെതിരെ എൻഐഎ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഫൈസൽ ഫരീദിന്റെ തൃശൂർ കൈപ്പമംഗലത്തെ വീട്ടിൽ എൻഐഎ നോട്ടീസ് പതിച്ചു. നടപടി ക്രമങ്ങളുടെ ഭാഗമായാണ് വാറന്റ് പുറപ്പെടുവിച്ചത്.
നിലവിൽ ദുബായിലാണ് ഫൈസൽ ഫരീദ് ഉള്ളത്. ഇയാളുടെ പാസ്‌പോർട്ട് റദ്ദാക്കിയിരുന്നു. ഇതേ തുടർന്ന് ഇയാളെ നാടുകടത്താൻ യുഎഇ തീരുമാനിച്ചിരുന്നു. ഇതിന്റെ നടപടികൾ പൂർത്തിയായതായി യുഎഇ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചു. ഫൈസൽ ഫരീദ് നാളെ കൊച്ചിയിൽ എത്തിച്ചേക്കുമെന്നാണ് വിവരം. കൊച്ചിയിൽ എത്തിയാൽ ഉടൻ തന്നെ ഇയാളെ അറസ്റ്റ് ചെയ്‌തേക്കും.


