ബോബി അലോഷ്യസ് പൗരത്വ രേഖകളിലും ക്രമക്കേട് നടത്തിയതായി തെളിവുകൾ


കൊച്ചി: കായിക താരവും കസ്റ്റംസ് ഉദ്യോഗസ്ഥയുമായ ബോബി അലോഷ്യസ് പൗരത്വ രേഖകളിലും ക്രമക്കേട് നടത്തിയതിന്റെ തെളിവുകൾ പുറത്ത്. ബോബി അലോഷ്യസ് ബ്രിട്ടനിൽ കന്പനി രൂപീകരിച്ചത് ബ്രിട്ടീഷ് പൗരയെന്ന വ്യാജേനയാണ്. യുകെ സ്റ്റഡി അഡ്വൈസ് ലിമിറ്റഡ് എന്ന കന്പനിയാണ് ബോബി അലോഷ്യസ് ലണ്ടനിൽ അനധികൃതമായി രൂപീകരിച്ചത്.

കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ഫണ്ട് വാങ്ങി ലണ്ടനിൽ പഠിക്കാനെത്തിയ ബോബി അലോഷ്യസാണ് കന്പനി രൂപീകരിച്ച് അതിന്റെ തലപ്പത്ത് എത്തിയത്. രേഖകളിൽ ബോബി അലോഷ്യസ് പൗരത്വ രേഖകളിലും തിരിമറി നടത്തിയെന്ന് വ്യക്തമാണ്. താൻ ബ്രിട്ടീഷ് പൗരയാണെന്ന് നിരവധിയിടങ്ങളിൽ ബോബി അലോഷ്യസ് ചേർത്തിട്ടുണ്ട്. ബ്രിട്ടീഷ് പൗരത്വം അവകാശപ്പെട്ട് ബോബി രൂപീകരിച്ച കന്പനി ഇപ്പോൾ പ്രവർത്തനം അവസാനിപ്പിച്ചിരിക്കുന്നുവെന്നും രേഖകളിൽ വ്യക്തമാണ്. ബോബി അലോഷ്യസിന്റെ ഭർത്താവ് അഞ്ച് കന്പനികളുടെ ഡയറക്ടറാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed