പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 85.13 ശതമാനം പേർ ഉപരിപഠനത്തിന് അർഹരായി
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയതിൽ 85.13ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി. വിദ്യാർത്ഥികൾക്ക് keralaresults.nic.in, results.itschool.gov.in, results.itschool.gov.in, dhsekerala.gov.in, dhsekerala.gov.in, www.prd.kerala.gov.in, എന്നീ വെബ്സൈറ്റുകൾ വഴി ഫലം അറിയാനാകും. വി.എച്ച്.എസ്.ഇ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 3,75,655 വിദ്യാത്ഥികളാണ് ഇത്തവണ പ്ല്സ്ടു പരീക്ഷയെഴുതിയത് ഇതിൽ 3,19,782 പേർ വിജയിച്ചു. 84.33 ആയിരുന്നു 2019−ലെ വിജയശതമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാതത്തലത്തിൽ രണ്ടുഘട്ടമായാണ് ഇത്തവണ പരീക്ഷ നടന്നത്.

