തൂണേരിയിലെ ആന്‍റിജൻ പരിശോധന; പഞ്ചായത്ത് പ്രസിഡന്‍റടക്കം 53 പേർക്ക് കൊവിഡ്


കോഴിക്കോട്: കോഴിക്കോട്ട് തൂണേരിയിൽ പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പെടെ 53 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആന്‍റിജൻ പരിശോധനയിലാണ് രോഗം തെളിഞ്ഞത്. പഞ്ചായത്തിലെ 400 പേരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. തുടർന്നാണ് രോഗം സ്ഥിരീകരിച്ചത്. തൂണേരി പഞ്ചായത്ത് ഓഫീസ് അടയ്ക്കാൻ‍ ഡെപ്യൂട്ടി ഡയറക്ടർ ഉത്തരവിട്ടു. പഞ്ചായത്തിൽ അണുനശീകരണം നടത്തും. രോഗം ബാധിച്ചവരുമായി സന്പർ‍ക്കത്തിലേർ‍പ്പെട്ടവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്‌.

You might also like

  • Lulu Exchange
  • Straight Forward

Most Viewed