കോട്ടയത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന എംബിബിഎസ് വിദ്യാർത്ഥിനി ജീവനൊടുക്കി
കോട്ടയം: കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന എംബിബിഎസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ. കോട്ടയം പായിപ്പാട് സ്വദേശിനി കൃഷ്ണപ്രിയയാണ് (20) വീട്ടിൽ തൂങ്ങി മരിച്ചത്. റഷ്യയിൽ എംബിബിഎസിന് പഠിച്ചിരുന്ന കൃഷ്ണപ്രിയ കഴിഞ്ഞ ആഴ്ചയാണ് നാട്ടിൽ തിരികെ എത്തിയത്. തുടർന്ന് പായിപ്പാട്ടെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. പെൺകുട്ടിയുടെ സ്രവം കോവിഡ് പരിശോധനയ്ക്കായി ശേഖരിച്ചു.

