സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം മറ്റന്നാൾ പ്രഖ്യാപിക്കും
തിരുവനന്തപുരം : സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷ ഫലം മറ്റന്നാൾ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാവും പരീക്ഷാ ഫലം പ്രഖ്യാപിക്കുക. വൊക്കേഷണൽ ഹയർ സെക്കൻഡറി ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും.
ജൂലൈ ആദ്യം തന്നെ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനായിരുന്നു വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിട്ടതെങ്കിലും അപ്രതീക്ഷതമായി തിരുവനന്തപുരം നഗരത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതാണ് ഫലപ്രഖ്യാപനം അൽപം വൈകാൻ കാരണമായത്. മാർച്ച് പകുതിയോടെ ആരംഭിച്ച ഹയർ സെക്കൻഡറി പരീക്ഷകൾ കൊറോണയെ തുടർന്ന് പകുതിക്ക് മുടങ്ങിയിരുന്നു. പിന്നീട് മെയ് അവസാനവാരം പുനരാരംഭിച്ച പരീക്ഷ മെയ് 29-ന് അവസാനിച്ചു. 2032 പരീക്ഷ കേന്ദ്രങ്ങളിലായി അഞ്ചേകാൽ ലക്ഷം വിദ്യാർത്ഥികളാണ് ഹയർ സെക്കണ്ടറി പരീക്ഷ എഴുതിയത്.

