മലപ്പുറത്ത് ക്വാറന്‍റീൻ ലംഘിച്ച യുവാവിന് കൊവിഡ്: നിരവധിപ്പേരുമായി സന്പർക്കം
മലപ്പുറം: ചീക്കോട് ജമ്മുവിൽ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച യുവാവ് ക്വാറന്‍റീൻ നിർദ്ദേശങ്ങൾ ലംഘിച്ചു. ജൂൺ പതിനെട്ടാം തീയതി ജമ്മുവിൽ നിന്നെത്തിയ യുവാവ് ക്വാറന്‍റീൻ ലംഘിച്ച് നിരവധിപ്പേരുമായി സന്പർക്കത്തിലായതായാണ് വിവരം.
നിരീക്ഷണത്തിൽ കഴിയവേ ഇയാൾ നിരവധി കടകളിലടക്കം പോയതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നു. കഴിഞ്ഞ മാസം 23ന് ഇയാൾ മൊബൈൽ കടയിൽ കയറുന്നതിന്‍റെ ദൃശ്യങ്ങൾ ലഭിച്ചു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കട അടയ്ക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. മലപ്പുറത്ത് ഇന്നലെ മാത്രം 35 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

