പുടിന്റെ വസതിക്ക് മുന്നില്‍ അണുനശീകരണ ടണൽ


മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് കൊവിഡിൽ നിന്ന് രക്ഷനേടാനായി അണുനശീകരണ തുരങ്കം. മോസ്‌കോയിലെ പുടിന്റെ വസതിയിലേക്ക് കടക്കുന്ന ആളുകൾ അണുനശീകരണ തുരങ്കം കടന്നാലേ പുടിനെ സന്ദർശിക്കാനാകൂ. റഷ്യയിലെ സ്റ്റേറ്റ് ടെലിവിഷനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പെൻസ ആസ്ഥാനമായി പ്രവർത്തിക്കുന്ന റഷ്യൻ കമ്പനിയാണ് ഈ ടണൽ നിർമിച്ചിരിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ നോവോ- ഒഗർയോവോ റെസിഡൻസിന് മുന്നിൽ സ്ഥാപിച്ചതായാണ് റിപ്പോർട്ട്.

നേരത്തെ പുതിനെ സന്ദർശിക്കുന്ന എല്ലാവരെയും കൊവിഡ് ടെസ്റ്റിന് വിധേയരാക്കുകയായിരുന്നു ചെയ്തുകൊണ്ടിരുന്നത്. പുതിന്റെ വക്താവായ ഡിമിത്രി പെസ്‌കോവ് ആണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. എന്നാൽ ഒരു മാസത്തിന് ശേഷം ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു.

അമേരിക്കക്കും ബ്രസീലിനും ശേഷം കൊവിഡ് കേസുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് റഷ്യ. 5 ലക്ഷത്തിൽ അധികം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് വൻ തോതിൽ കൊവിഡ് പരിശോധനയും നടക്കുന്നുണ്ട്. 7000ൽ അധികം കൊവിഡ് മരണങ്ങളും രാജ്യത്തുണ്ടായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed