വഖഫ് ബോർഡിന്റെ ഭൂമി അനധികൃതമായി വിറ്റു; മുസ്ലീം ലീഗ് എംഎൽഎക്കെതിരെ കേസ് എടുത്തേക്കും
കാസർഗോഡ്: വഖഫ് ബോർഡിന്റെ ഭൂമി നിയമവിരുദ്ധമായി വിറ്റെന്ന് കണ്ടെത്തൽ. മുസ്ലീം ലീഗ് എംഎൽഎ എം സി കമറുദ്ദീൻ ചെയർമാനായ ട്രസ്റ്റിനാണ് കാസർഗോഡ് തൃക്കരിപ്പൂരിൽ വഖഫ് ബോർഡിന്റെ ഭൂമി അനധികൃതമായി വിറ്റത്. സംസ്ഥാന വഖഫ് ബോർഡിൻ്റെ പ്രാഥമിക അന്വേഷണത്തിലാണ് നിയമവിരുദ്ധ കൈമാറ്റം കണ്ടെത്തിയത്. സംഭവത്തിൽ എംഎൽഎ ഉൾപ്പടെയുളളവർക്കെതിരെ കേസ് എടുത്തേക്കും.
തൃക്കരിപ്പൂരിൽ രണ്ട് ഏക്കറോളം വഖഫ് ഭൂമി എം സി കമറുദ്ദീൻ എംഎൽഎ ചെയർമാനായ ട്രസ്റ്റിന് നിയമവിരുദ്ധമായി വിറ്റെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിശദീകരണമാവശ്യപ്പെട്ട് എംഎൽഎക്കും, ഭൂമി വിറ്റ ജാമിയ സാദിയ ഇസ്ലാമിയ എന്ന സംഘടനയുടെ പ്രസിഡൻ്റിനും വഖഫ് ബോർഡ് നോട്ടീസയച്ചു. ഭൂമി തിരിച്ചുപിടിക്കുമെന്നും വഖഫ് ബോർഡ് അറിയിച്ചു.

