കൊല്ലം ജില്ല കൊവിഡ് മുക്തം; ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരുടെ ഫലം നെഗറ്റീവ്


കൊല്ലം: കൊല്ലം ജില്ല കൊവിഡ് മുക്തമായി. ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേരുടെ കൂടി പരിശോധനാ ഫലം നെഗറ്റീവായി. ഇതോടെ ഇന്നലെ രോഗം ഭേദമായ ഒരാൾ ഉൾപ്പടെ മൂന്നുപേർ ഇന്ന് ആശുപത്രിവിടും.

കൊല്ലത്ത് ആദ്യം രോഗം സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശിയുടെ ബന്ധുവായ വീട്ടമ്മയാണ് ഇന്ന് കൊവിഡ് നെഗറ്റീവായതിൽ ഒന്ന്. 44 ദിവസമായി ഇവർ പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മാർച്ച് 31 നാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം കൊവിഡ് സ്ഥിരീകരിച്ച ഒരു യുവതിയുടെയും പരിശോധന ഫലം നെഗറ്റീവായി. ഏപ്രിൽ രണ്ടിനായിരുന്നു ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.

19 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ നാലുപേർ മാത്രമാണ് ഇനി ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 19 സാന്പിളുകളുടെയും ഫലം വരാനുണ്ട്.

You might also like

  • Straight Forward

Most Viewed