മലയാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ ട്രെയിൻ അനുവദിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്


തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളികളെ തിരികെ എത്തിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും നോൺ സ്റ്റോപ്പ് ട്രെയിൻ വേണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിൽ നിന്ന് പുറത്തേക്ക് ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രെയിനുകൾ മലയാളികളെ തിരിച്ചെത്തിക്കാൻ‍ ഉപയുക്തമാക്കണം. ഇക്കാര്യത്തിൽ അടിയന്തര തീരുമാനമുണ്ടാകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിലേക്ക് തിരിച്ചെത്താൻ നോർക്ക വെബ്‌സൈറ്റിൽ‍ രജിസ്റ്റർ ചെയ്തവർ‍ക്ക് ഡിജിറ്റൽ പാസുകൾ അനുവദിച്ച് തുടങ്ങിയിരുന്നു. സ്വകാര്യ വാഹനങ്ങളിൽ വരുന്നവരെ അതിർത്തി കടത്തിവിടുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് മറ്റ് സംസ്ഥാനങ്ങളിൽ വാഹനങ്ങളില്ലാതെ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കൂടി നാട്ടിലെത്തിക്കാനുള്ള നടപടികൾ സംസ്ഥാനം ആരംഭിച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed