കിഫ്ബിയില്‍ നിലപാട് ആവര്‍ത്തിച്ച് തോമസ് ഐസക്; സര്‍ക്കാര്‍ നീക്കം അഴിമതി മറയ്ക്കാനെന്ന് പ്രതിപക്ഷനേതാവ്


തിരുവനന്തപുരം: കിഫ്ബി ഓഡിറ്റില്‍ നിലപാട് ആവര്‍ത്തിച്ച് ധനമന്ത്രി തോമസ് ഐസക്. കിഫ്ബി സിഎജി ഓഡിറ്റിന് വിധേയമാണ്. സെക്ഷൻ 14(1) പ്രകാരമുള്ള ഓഡിറ്റിന് നിയന്ത്രണമില്ല. കിയാൽ സർക്കാർ കമ്പനിയല്ലെന്നും ധനമന്ത്രി നിയമസഭയില്‍ പറ‌ഞ്ഞു. 
കിഫ് ബി കേരളത്തിന്റെ സാമ്പത്തിക ഉത്തേജക പാക്കേജാണ്. അതിനെതിരെ ആവര്‍ത്തിച്ച് ആക്ഷേപമുന്നയിക്കുന്നത് പുകമറ സൃഷ്ടിക്കാനാണെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു.  അഴിമതിയും സ്വജനപക്ഷപാതവും പുറത്തുവരാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 20(2) അനുസരിച്ചുള്ള ഓഡിറ്റ് വേണം. വിഡ്ഡികളായത് കൊണ്ടാണോ സി എ ജി മൂന്ന് തവണ കത്തയച്ചതെന്നും ചെന്നിത്തല ചോദിച്ചു. സര്‍ക്കാര്‍ സിഎജിക്ക് വിശദീകരണം നല്‍കിയിട്ടുണ്ട് എന്നായിരുന്നു ഇതിനുള്ള ധനമന്ത്രിയുടെ മറുപടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed