എത്രകൊന്നാലും രക്തദാഹം തീരാത്ത പാർട്ടിയാണ് സി.പി.എം എന്ന് പ്രതിപക്ഷ നേതാവ്


തിരുവനന്തപുരം: താനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകൻ ഇസ്‌ഹാഖിന്റെ കൊലപാതകത്തിൽ നിയമസഭയില്‍ സിപിഎമ്മിനെതിരെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. എത്രകൊന്നാലും രക്തദാഹം തീരാത്ത പാർട്ടിയാണ് സി.പി.എം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സി.പി.എം നേതാവ് പി.ജയരാജന്‍ മരണദൂതനാണെന്നും ചെന്നിത്തല പറഞ്ഞു. പി.ജയരാജന്‍ താനൂരില്‍ വന്നുപോയതിന് ശേഷമാണ് കൊലപാതകമുണ്ടായതെന്ന് എം.കെ മുനീര്‍ ആരോപിച്ചു. കേസ് പ്രത്യേക അന്വേഷണസംഘത്തെ ഏല്‍പ്പിക്കണമെന്നും എം.കെ മുനീര്‍ ആവശ്യപ്പെട്ടു. 
കേസിൽ മൂന്നുപ്രതികളെ അറസ്റ്റ് ചെയ്തെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. മൂന്നുപേരെ തിരിച്ചറിഞ്ഞു. മുന്‍വൈരാഗ്യമാണ്് ആക്രമണത്തിന് കാരണമെന്നും പിണറായി പറഞ്ഞു.
പി.ജയരാജനെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചില്ലെന്നതും ശ്രദ്ധേയമായി. ജയരാജനെതിരായ പ്രതിപക്ഷ ആരോപണങ്ങളില്‍ മറുപടി പറഞ്ഞില്ല. കേസില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സമാധാന അന്തരീക്ഷം വേണമെന്നാണ് ആഗ്രഹമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed