ശബരിമലയെ അതിന്റെ പ്രൗഢിയോടെ നിലനിർത്തുമെന്ന് പിണറായി
അരൂർ: ശബരിമലയെ അതിന്റെ പ്രൗഢിയോടെ നിലനിർത്താനാണ് എൽഡിഎഫ് സർക്കാരിന്റെ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയുടെ വികസനത്തിന് യുഡിഎഫ് സർക്കാർ അഞ്ചു വർഷം കൊണ്ട് 216 കോടി രൂപ നൽകിയപ്പോൾ എൽഡിഎഫ് സർക്കാർ മൂന്നു വർഷം കൊണ്ട് 1265 കോടിയാണു നൽകിയത്.
300 കോടിയുടെ പദ്ധതി വേറെയുമുണ്ട്. ശബരിമല വിമാനത്താവള പദ്ധതി യാഥാർഥ്യമാക്കാൻ നടപടിയാരംഭിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെ വിവിധ മേഖലകളിൽ സർക്കാർ വലിയ മുന്നേറ്റമാണു നടത്തിയിട്ടുള്ളത്. സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ ജനപിന്തുണ വർദ്ധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. അരൂർ ഒറ്റപ്പുന്നയിൽ തിരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി

