പൂതന പരാമർശം: മന്ത്രി സുധാകരനെതിരേ ഷാനിമോൾ പോലീസിൽ പരാതി നൽകി


ആലപ്പുഴ: പൂതന പരാമർശത്തിന്‍റെ പേരിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനെതിരേ അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ പോലീസിൽ പരാതി നൽകി. സ്ത്രീവിരുദ്ധ പരാമർശങ്ങളിലൂടെ സമൂഹമധ്യത്തിൽ തന്നെ അപമാനിച്ച മന്ത്രിക്കെതിരേ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ആലപ്പുഴ എസ്പിക്കും കുത്തിയതോട് പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. അരൂർ ഉപതെരഞ്ഞെടുപ്പിന്‍റെ ഭാഗമായി തൈക്കാട്ടുശേരിയിൽ നടന്ന കുടുംബയോഗത്തിനിടെയാണ് മന്ത്രി ഷാനിമോൾക്കെതിരേ മോശം പരാമർശം നടത്തിയത്. ഇതിനെതിരേ കോണ്‍ഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു. ഇതിനിടെ തനിക്കെതിരേ കോണ്‍ഗ്രസ് നേതാക്കൾ അപവാദപ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് മന്ത്രി സുധാകരൻ ആലപ്പുഴ ജില്ലാ കളക്ടർക്ക് പരാതി നൽകി. ഇതിന് പിന്നാലെയാണ് പൂതന പരാമർശത്തിന്‍റെ പേരിൽ ഷാനിമോൾ ഉസ്മാൻ പോലീസിൽ പരാതി നൽകിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed