കാഷ്മീരിൽ ഭീകരാക്രമണം പോലീസ് പരാജയപ്പെടുത്തി; ഭീകരൻ പിടിയിൽ


ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഭീകരർ പദ്ധതിയിട്ടിരുന്ന ആക്രമണം പോലീസ് പരാജയപ്പെടുത്തി. ജയ്ഷെ മുഹമ്മദ് ഭീകരനെയും പോലീസ് പിടികൂടി. നിരവധി ആയുധങ്ങളും സ്ഫോടക വസ്തുകളും പോലീസ് പിടിച്ചെടുത്തു. മൊഹ്സിൻ മൻസൂറാണ് പിടിയിലായത്. ബാരമുള്ള സ്വദേശിയാണ് ഇയാളെന്നും ഡിജിപി ഡിൽബാഗ് സിംഗ് പറഞ്ഞു. ബാരമുള്ള കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനമെന്നും പോലീസ് വ്യക്തമാക്കി. നേരത്തെ ജമ്മു കാഷ്മീരിലേക്ക് ഭീകരർ എത്തിയെന്ന റിപ്പോർട്ടിനേത്തുടർന്ന് സൈന്യം സുരക്ഷ ശക്തമാക്കിയിരുന്നു. സൈനിക വിഭാഗമാണ് ഭീകരരുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ബന്ദിപോറയിലൂടെയാണ് ഭീകരർ കാഷ്മീരിലെത്തിയതെന്നാണ് നിഗമനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed