വെള്ളത്തില്‍ മുങ്ങി മൂന്നാറും; പീരുമേട്ടില്‍ മണ്ണിടിച്ചില്‍


കോട്ടയം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു. കേരളത്തിന്റെ വടക്കന്‍ ജില്ലകളിലും ഇടുക്കിയിലും കനത്ത മഴയും നാശനഷ്ടവുമുണ്ടായി. ഇടുക്കിയില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. മൂന്നാറില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. പീരുമേട്ടില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.കണ്ണൂര്‍ അടക്കാത്തോട്, നെല്ലിയോട് മേഖലകളിലും മലപ്പുറം കരുളായി വനത്തിലും ഉരുള്‍പൊട്ടി.വളപട്ടണം പുഴ കരകവിഞ്ഞതോടെ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ വെള്ളംകയറി.കോഴിക്കോട് അടിവാരം കണ്ണപ്പന്‍കുണ്ട് വരാല്‍മൂലയിലും ഉരുള്‍പൊട്ടി.ഇരുവഞ്ഞിപ്പുഴയിലും ചാലിയാറിലും ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. അന്പയത്തോടില്‍ 32 കുടുംബങ്ങളിലെ 132 പേരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. കോഴിക്കോട്ട് കിഴക്കന്‍ മലയോര മേഖലകളില്‍ മഴ തുടരുകയാണ്. നാടുകാണി ചുരത്തിന് സമീപം മണ്ണിടിച്ചിലുണ്ടായെങ്കിലും ഗതാഗതം തടസ്സപ്പെട്ടിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed