കനത്ത മഴ: ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി സംസ്ഥാനം


കണ്ണൂര്‍ : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി. മുഖ്യമന്ത്രി വിളിച്ച അടിയന്തരയോഗത്തിലാണ് തീരുമാനം. ദുരന്ത നിവാരണ സേനയുടെ 10 യൂണിറ്റിനെ വിളിക്കാനാണ് തീരുമാനിച്ചത്. സംസ്ഥാനത്താകെ 1385പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക്  മാറ്റി. ഇതുവരെ 29 ക്യാന്പുകള്‍ തുറന്നു. അതേസമയം, മൂന്നാറിലും നിലന്പൂരിലും എന്‍.ഡി.ആര്‍.എഫ് സംഘം രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ തന്നെ സജീവമാണ്. 
കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും സേനയുടെ സേവനം ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, അതീവ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്കെല്ലാം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് നാല് ജില്ലകളിലാണ് നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം കൊല്ലം ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്.കനത്ത മഴയെ തുടര്‍ന്ന് നിലമ്ബൂരില്‍ വെള്ളപ്പൊക്കമുണ്ടായി. നിലന്പൂര്‍ ടൗണും പരിസര പ്രദേശങ്ങളുമാണ് വെള്ളത്തില്‍ മുങ്ങിയത്. പലയിടത്തും വെള്ളപ്പൊക്കമുണ്ടായതോടെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി. 
നിലന്പൂരില്‍ വീടുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും ഒന്നാം നില പൂര്‍ണമായും വെള്ളത്തിനടിയിലാണ്. രണ്ടാള്‍പ്പൊക്കത്തിലാണ് ടൗണില്‍ വെള്ളം പൊങ്ങിയിരിക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed