തരൂരിനു കോൺ‍ഗ്രസിനെ അറിയില്ല, ചരിത്രം പഠിക്കട്ടെയെന്ന് മുല്ലപ്പള്ളി


തിരുവനന്തപുരം: കോൺ‍ഗ്രസ് നാഥനില്ലാക്കളരിയായെന്നു തുറന്നടിച്ച ശശി തരൂർ എം.പിക്കു മറുപടിയുമായി കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തരൂർ അങ്ങനെയൊരു അഭിപ്രായം പറയാൻ പാടില്ലായിരുന്നെന്നും ഇങ്ങനെയൊരു അഭിപ്രായം പറയുംമുന്പ് തരൂർ കോൺഗ്രസ് നേതൃത്വവുമായി സംസാരിക്കണമായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു. 

രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനായി തുടരണമെന്നാണു കെ.പി.സി.സിയുടെ അഭിപ്രായം. താരാരാധന കൊണ്ടല്ല അദ്ദേഹം അധ്യക്ഷനായി തുടരണമെന്ന് ആവശ്യപ്പെടുന്നത്. പ്രവർത്തനമികവും നേതൃപാടവവും മനസിലാക്കിയതുകൊണ്ടാണ്. രാഹുൽ ഗാന്ധി ഇപ്പോഴും നേതൃനിരയിൽ സജീവമായുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. നാഥനില്ലെന്ന പ്രസ്താവന കോൺഗ്രസിനെ കുറിച്ചു തരൂരിന് അറിയാത്തതുകൊണ്ടാണെന്നും അദ്ദേഹം കോൺ‍ഗ്രസിന്‍റെ ചരിത്രം വായിക്കണമെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

നേരത്തെ, തരൂരിനു മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നാഥനില്ലാക്കളരിയല്ലെന്നും അധ്യക്ഷൻ ഉണ്ടാകണം എന്നത് എല്ലാവരുടെയും താത്പര്യമാണെന്നും ചെന്നിത്തല പ്രതികരിച്ചു. രാഷ്ട്രീയത്തിൽ ഒരു പുതിയ ധാർമികത രാഹുലിന്‍റെ രാജി ഉയർത്തിപ്പിടിക്കുന്നുണ്ട്. അതിന് അതിന്റേതായ വില നൽകകേണ്ടതുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed