യൂണിവേഴ്സിറ്റി കോളേജ് സംഘർഷം; ഒന്പത് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിൽ ഒന്പത് വിദ്യാർത്ഥികൾക്ക് കൂടി സസ്പെൻഷൻ. സംഘർഷത്തിലെ പ്രതികളെ കോളേജ് സംരക്ഷിക്കുകയാണെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് വിദ്യാർത്ഥികളെ സസ്പെൻഡു ചെയ്തതായി പ്രിൻസിപ്പൽ പോലീസിനെ അറിയിച്ചത്.
നേരത്തെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്‍റും ഉൾപ്പെടെ ആറ് പേരെ സസ്പെൻഡു ചെയ്തിരുന്നു. വധശ്രമക്കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും ഉൾപ്പെടെ ആറ് പേരെയാണ് നേരത്തെ സസ്പെൻഡ് ചെയ്തത്. കോളേജ് സംഘർഷത്തിൽ കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. കുട്ടികളുടെ വിവരങ്ങൾ യൂണിവേഴ്സിറ്റി കൈമാറുന്നില്ലെന്നും പോലീസ് ആരോപിച്ചിരുന്നു.

