കോഴിക്കോട് ബസ് മറിഞ്ഞ് നിരവധി പേർ‍ക്ക് പരിക്ക്


കോഴിക്കോട്:  കോഴിക്കോട് തൊണ്ടയാട് സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർ‍ക്ക് പരിക്ക്. മെഡിക്കൽ‍ കോളേജ് ഭാഗത്തുനിന്ന് ടൗണിലേക്ക് വരികയായിരുന്ന ദീർ‍ഘദൂര ബസ്സാണ് അപകടത്തിൽ പെട്ടത്. കൂടരഞ്ഞി − കോഴിക്കോട് റൂട്ടിലോടുന്ന ബസ്സ് തൊണ്ടയാട് ജംഗ്ഷനിൽ‍ വെച്ച് അപകടത്തിൽ പെടുകയായിരുന്നു. പരിക്കേറ്റ പതിനാല് പേരെ കോഴിക്കോട് മെഡിക്കൽ‍ കോളേജിൽ‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

പരിക്കുകളേറ്റ കൂടുതൽ‍ പേരെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മൂന്ന് ബസ്സുകൾ‍ ഒന്നിന് പുറകെ ഒന്നായി അമിത വേഗത്തിൽ‍ വരികയായിരുന്നുവെന്നും ഇതിൽ‍ രണ്ടാമത്തെ ബസ്സാണ് അപകടത്തിൽ‍പ്പെട്ടതെന്നും നാട്ടുകാർ‍ പറയുന്നു. അമിതവേഗതയാണ് അപകടകാരണമന്നാണ് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞവർ‍ഷവും ഇതേസ്ഥലത്ത് ബസ്സ് അപകടം നടന്നിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed