ഞാൻ സുരക്ഷിതൻ


ടെഹ്‍റാൻ‍: താൻ സുരക്ഷിതനാണെന്നും  ഭയപ്പെടേണ്ട സാഹചര്യമൊന്നുമില്ലെന്നും ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പൽ‍ സ്റ്റെനാ ഇംപാറോയിലെ മലയാളി ജീവനക്കാരിലൊരാളായ എറണാകുളം കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചൻ.   ഇന്നലെ രാത്രി 10 മണിക്ക് ഡിജോ ഫോണിൽ സംസാരിച്ചതായി  അച്ഛൻ പാപ്പച്ചൻ പറഞ്ഞു.

കപ്പലിലുള്ള മറ്റൊരു മലായാളി തൃപ്പൂണിത്തറ സ്വദേശി  സിജു വി. ഷേണായിയും കഴിഞ്ഞ ബുധനാഴ്ച കുടുംബവുമായി ബന്ധപ്പെട്ടിരുന്നു.  മൂന്ന് മിനുട്ടോളം കുടുംബാംഗങ്ങളുമായി ഫോണിൽ‍ സംസാരിച്ച സിജുവും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കുടുംബത്തെ അറിയിച്ചത്.

സിജുവിനെയും ഡിജോ പാപ്പച്ചനെയും കൂടാതെ പി.ജി സുനിൽ‍കുമാർ‍, പ്രജിത്ത് എന്നിവരാണ് കപ്പലിലുള്ള മറ്റ് രണ്ട് മലയാളികൾ‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബ്രിട്ടന്‍റെ എണ്ണക്കപ്പലായ സ്റ്റെനാ ഇംപറോ ഹോർ‍മൂസ് കടലിടുക്കിൽ‍ വെച്ച് ഇറാൻ പിടിച്ചെടുത്തത്. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഈ മാസം 4ന് ഗ്രേസ്−1 എന്ന ഇറാനിയൻ‍ എണ്ണക്കപ്പൽ‍ ബ്രിട്ടൻ പിടിച്ചെടുത്തതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്‍റെ നടപടി. ഇറാന്‍റെ കപ്പൽ‍ 30 ദിവസം തടങ്കലിൽ‍ വെക്കാനണ് ജിബ്രാൾ‍ട്ടർ‍ സുപ്രീംകോടതി ഉത്തരവിട്ടത്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed