എ.ടി.എം കവർച്ചാ ശ്രമം; രാജസ്ഥാൻ സ്വദേശികൾ പിടിയിൽ
കൊച്ചി: മട്ടാഞ്ചേരിയിൽ എ.ടി.എം തകർത്ത് മോഷണത്തിന് ശ്രമിച്ച രാജസ്ഥാൻ സ്വദേശികൾ പിടിയിലായി. കൊച്ചി മട്ടാഞ്ചേരിയിലെ േസ്റ്ററ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിലാണ് സംഭവം. രാജസ്ഥാൻ സ്വദേശികളായ ആമീൻ, റിയാസ് ഖാൻ എന്നിവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. മോഷണശ്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

