ഭരണഘടനാ ധാർമികതയെ ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെടുത്തരുത്: മനു അഭിഷേക് സിംഗ്്‍വി

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിധിക്ക് എതിരായ പുനഃപരിശോധനാ ഹർജികളിൻമേൽ കെ. പരാശരനും വി. ഗിരിക്കും ശേഷം മനു അഭിഷേക് സിംഗ്‍വിയാണ് സുപ്രീം കോടതിയിൽ ഹാജരായത്. ഭരണഘടനാ ധാർമ്മികതയെ അന്പലത്തിലെ ആചാരങ്ങളുമായി ബന്ധപ്പെടുത്തരുത് എന്നായിരുന്നു മനു അഭിഷേക് സിംഗ്്‍വിയുടെ പ്രധാന വാദം. ഭരണഘടനാ ധാർമ്മികതയ്ക്ക് പ്രത്യേക പാഠമില്ലെന്നും അത് അടുത്തിടെയായി കോടതികൾ നിർവ്വചിക്കുന്ന കാര്യമാണെന്നും മനു അഭിഷേക് സിംഗ്‍വി പറഞ്ഞു.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണനുവേണ്ടയാണ് മനു അഭിഷേക് സിംഗ്്്‍വി ഹാജരായത്. മനു അഭിഷേക് സിംഗ്്‍വി മുന്പ് ശബരിമല കേസിൽ ദേവസ്വം ബോർഡിനുവേണ്ടി ഹാജരായതുകൊണ്ട് പുനഃപരിശോധനാ ഹർജിയിൽ അദ്ദേഹം ഹാജരാകുന്നതിനെ ദേവസ്വം ബോർഡ് അഭിഭാഷകൻ എതിർത്തു. എന്നാൽ താൻ ഒരു വ്യക്തിക്കുവേണ്ടിയാണ് ഹാജരാകുന്നതെന്ന് അദ്ദേഹം അറിയിച്ചു. മനു അഭിഷേക് സിംഗ്്‍വി ഹാജരാകുന്നതിനെ കോടതി എതിർത്തില്ല.