കനത്ത മഴ: മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നു


പാലക്കാട്: ബുധനാഴ്ച രാത്രിയുണ്ടായ കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതോടെ മലമ്പുഴ ഡാം തുറന്നു. നാല് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. കൽപാത്തിപ്പുഴ, ഭാരതപ്പുഴയുടെ തീരങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. 115.06 മീറ്റർ പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടിൽ ജലനിരപ്പ് 114.03 മീറ്ററിലേക്ക് ഉയർന്നതോടെയാണ് തുറന്നത്. അതേസമയം, സംസ്ഥാനത്ത് വ്യാപക മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത നൽകി ന്യൂനമർദം വെള്ളിയാഴ്ച  ലക്ഷദ്വീപിനു സമീപം രൂപമെടുക്കും. ലക്ഷദ്വീപിനു സമീപം 50 കിലോമീറ്റർ വേഗതയുള്ള കാറ്റ് വീശാനും സാധ്യയുണ്ട്. ചുഴലിക്കാറ്റായി മാറിയാൽ ഒമാൻ തീരത്തേക്കു നീങ്ങാനാണു സാധ്യത.

മത്സ്യത്തൊഴിലാളികൾ ഇന്നു തന്നെ തീരത്തു മടങ്ങിയെത്തണമെന്നു കാലാവസ്ഥാ കേന്ദ്രം നിർദേശിച്ചു. കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 129.10 അടിയായി ഉയർന്നു. വൃഷ്ടി വൃഷ്ടി പ്രദേശത്ത് ബുധനാഴ്ച മുതൽ ശക്തമായ മഴയാണ് പെയ്യുന്നത്. ഇതിനെ തുടർന്നു അണക്കെട്ടിലേക്കുള്ള  നീരൊഴുക്കു കൂടിയിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed