ഇന്ധന വില കുറച്ചു ; പുതുക്കിയ വില ഉടൻ പ്രാബല്യത്തിൽ

ന്യൂഡൽഹി ; ഇന്ധന വില കുറച്ച് കേന്ദ്ര സർക്കാർ.പെട്രോളിനും,ഡീസലിനും ലിറ്ററിനു രണ്ടര രൂപയാണ് കുറച്ചത്.പുതുക്കിയ വില ഉടൻ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു.
പെട്രോളിന്റെയും,ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രം കുറയ്ക്കും . നികുതിയിനത്തിൽ ഒന്നര രൂപയാണ് കേന്ദ്രം കുറയ്ക്കുന്നത്.ഒരു രൂപ പെട്രോളിയം കമ്പനികളും കുറയ്ക്കുമെന്ന് ജയ്റ്റ്ലി പറഞ്ഞു.സംസ്ഥാന സർക്കാരുകളും രണ്ടര രൂപ നികുതിയിനത്തിൽ ഇളവ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സർക്കാരുകൾ കൂടി സഹകരിച്ചാൽ എണ്ണവില അഞ്ചു രൂപയോളം കുറയുമെന്നും അദ്ദേഹം പറഞ്ഞു.നികുതി കുറയ്ക്കാൻ തയ്യാറാകാത്ത സംസ്ഥാനങ്ങൾ ജനങ്ങളുടെ ചോദ്യത്തിനു മറുപടി നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.