പെ­­­ട്രോൾ‍ പന്പിൽ‍ അതി­­­ക്രമം: പെ­­­ട്രോൾ‍ മെ­­­ഷീൻ ഡി­­­സ്‌പ്ലേ­­­ അടി­­­ച്ചു­­­തകർ‍­­ത്തു­­­


കൊടുവള്ളി: ഇന്നലെ നടന്ന ഹർ‍ത്താലിന്റെ പേരിൽ‍ കൊടുവള്ളി പെട്രോൾ‍ പന്പിൽ‍ അക്രമം. ഹർ‍ത്താൽ‍ അനുകൂലികൾ‍ പെട്രോൾ‍ മെഷീന്റെ ഡിസ്‌പ്ലേ അടിച്ചുതകർ‍ത്തു. രാവിലെ ഒന്‍പതോടെ കൊടുവള്ളി പട്ടികജാതി സഹകരണ സംഘം നടത്തുന്ന പെട്രോൾ‍ പന്പിലാണ് സംഭവം. സാധാരണപോലെ തുറന്ന് പ്രവർ‍ത്തിച്ച പെട്രോൾ‍ പന്പിൽ‍ ഏതാനും പേർ‍ എത്തി പന്പ് അടയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടർ‍ന്ന് പന്പ് അധികൃതർ‍ അടച്ചിടുകയും ചെയ്തു. എന്നാൽ‍, അൽപസമയത്തിനകം പോലീസ് എത്തി പന്പ് തുറന്ന് പ്രവർ‍ത്തിക്കാൻ‍ ആവശ്യപ്പെട്ടു. 

പോലീസ് സംരക്ഷണം നൽ‍കുമെന്നും പറഞ്ഞു. ഇതേത്തുടർ‍ന്ന് പന്പ് വീണ്ടും തുറന്നു. അപ്പോൾ തന്നെ ഏതാനും ഹർ‍ത്താൽ‍ അനുകൂലികൾ‍ എത്തുകയും പോലീസുമായി വാക്കേറ്റമുണ്ടാക്കുകയും ചെയ്തു. ഇതിനിടയിൽ‍ ഇവിടെ നിന്ന് അഞ്ച് പേരെ പോലീസ് േസ്റ്റഷനിലേക്ക് കൊണ്ടുപോയി. തുടർ‍ന്ന് അന്പതോളം പേർ‍ എത്തി പന്പിൽ‍ അതിക്രമം നടത്തുകയായിരുന്നു. 

ഈ സമയത്ത് ഇവിടെ പോലീസ് ഉണ്ടായിരുന്നില്ല. ഇവിടെ സ്ഥാപിച്ച ഇന്ത്യൻ‍ ഓയിൽ‍ കോർ‍പ്പറേഷന്റെ പെട്രോൾ‍ മെഷീന്റെ ഡിസ്‌പ്ലേ ഹർ‍ത്താൽ‍ അനുകൂലികൾ‍ അടിച്ചു തകർ‍ത്തു. പന്പിലുണ്ടായിരുന്ന നാല് ഫൈബർ‍ കസേരകളും തകർ‍ത്തിട്ടുണ്ട്. കൊടുവള്ളി പെരിയാം തോട്ടിൽ‍ പ്രവർ‍ത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ പെട്രോൾ‍ പന്പും ഹർ‍ത്താൽ‍ അനുകൂലികൾ‍ അടപ്പിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed