ഗ്രാ­മങ്ങളിൽ ഭവന പദ്ധതി­കൾ നടപ്പി­ലാ­ക്കേ­ണ്ടതി­ന്റെ­ ആവശ്യകത ചർ­ച്ച ചെ­യ്തു­


മനാമ: ഗ്രാമങ്ങളിൽ ഭവന പദ്ധതികൾ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മന്ത്രിസഭ അവലോകനം നടത്തി. ഇന്നലെ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അദ്ധ്യക്ഷത വഹിച്ച യോഗത്തിലാണ് ഈ വിഷയം ചർച്ച ചെയ്തത്. പ്രത്യേകിച്ച് ഭൂമി കുറവുള്ള ഗ്രാമങ്ങളിൽ ഭവന പദ്ധതിയുടെ വിവിധ നടപടികൾ സംബന്ധിച്ച് അധികൃതർ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലും പുതിയ ഭവന പദ്ധതികൾ നടപ്പിലാക്കുന്നത് പരിഗണനയിലാണെന്ന് അധികൃതർ വ്യക്തമാക്കി.

ഗ്രാമങ്ങളിലും നഗരങ്ങളിലും പുതിയ ഭവന പദ്ധതികൾ നടപ്പിലാക്കുന്പോൾ ബഹ്‌റൈൻ സമൂഹത്തിന്റെ സ്വഭാവം കണക്കിലെടുക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കൂടാതെ, വടക്കൻ നഗരത്തിലെയും സനാബിസ് ഗ്രാമവാസികളുടെയും ഭവന ആവശ്യങ്ങൾ നിറവേറ്റാൻ ഹൗസിംഗ് മന്ത്രാലയത്തോട് അദ്ദേഹം അഭ്യർത്ഥിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed