സിബിഎസ്ഇ പ്ലസ്ടു പരീക്ഷ ചോദ്യപേപ്പർ ചോർന്നു
തിരുവനന്തപുരം : സിബിഎസ്ഇ പ്ലസ്ടു പരീക്ഷ ചോദ്യപേപ്പർ ചോർന്നു. അക്കൗണ്ടൻസി ചോദ്യപേപ്പറാണ് ചോർന്നത്. ഡൽഹി വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ ചോദ്യപേപ്പർ ചോർന്നതായി സ്ഥിരീകരിച്ചു. വാട്സാപ്പ് വഴിയാണു ചോദ്യപേപ്പർ പുറത്തുവന്നതെന്നാണ് കരുതുന്നത്. സിബിഎസ്ഇ ഉദ്യോഗസ്ഥർക്കു സംഭവത്തിൽ പങ്കുള്ളതായി സംശയമുയർന്നിട്ടുണ്ട്.

