കതിരൂർ മനോജ് കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി : കതിരൂർ മനോജ് വധക്കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. പ്രതികളെ സഹായിക്കാനാണോ സർക്കാർ ശ്രമിക്കുന്നതെന്ന് കോടതി ചോദിച്ചു. പ്രതിയായ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം.
സത്യവാങ്മൂലത്തിൽ നിരവധി പൊരുത്തക്കേടുകളാണ് ഉള്ളത്, സർക്കാർ പ്രതികളെ രക്ഷിക്കാനാണോ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. കതിരൂർ മനോജ് വധക്കേസിൽ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ പ്രകാരം പ്രോസിക്യൂഷനു കേന്ദ്രം നൽകിയ അനുമതി ചോദ്യംചെയ്താണു പ്രതികളായ പി. ജയരാജനും മറ്റും കോടതിയെ സമീപിച്ചത്.

