മറ്റ് മെ­­­ട്രോ­­­കളെ­­­ അപേ­­­ക്ഷി­­­ച്ച് കൊ­­­ച്ചി­­­ മെ­­­ട്രോ­­­യു­­­ടെ­­­ നഷ്ടം വളരെ­­­ക്കു­­­റവ്


കൊച്ചി : ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കൊച്ചി മെട്രോയുടെ നഷ്ടം ഒരുകോടി രൂപയോളം കുറഞ്ഞതായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എം.ഡി എ.പി എം മുഹമ്മദ് ഹനീഷ്. 2017 ജൂൺ 17ന് സർവ്വീസ് ആരംഭിച്ചശേഷം ഡിസംബർ 17 വരെയുള്ള കാലയളവിൽ 39.6 കോടി രൂപയാണ് നഷ്ടമുണ്ടായത്. 6.6 കോടി രൂപയായിരുന്നു പ്രതിമാസനഷ്ടം. ജനുവരി, ഫെബ്രുവരി കാലയളവിൽ ഇത് 5.7 കോടിയായി കുറയ്ക്കാൻ കഴിഞ്ഞു. യാത്രക്കാരുടെ എണ്ണത്തിൽ വന്ന വർദ്ധനയും ടിക്കറ്റിതരവരുമാനം വർദ്ധിച്ചതുമാണ് കാരണം. ഇന്ത്യയിലെ ഇതര മെട്രോകളെ അപേക്ഷിച്ച് കൊച്ചി മെട്രോയുടെ നഷ്ടം വളരെക്കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രമാനുഗതമായി നഷ്ടം കുറച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്. 2018 ജൂൺ 17 ആകുന്പോഴേക്കും നഷ്ടം 60 കോടിയായി കുറയുമെന്നാണ് നിഗമനം. സർവ്വീസ് ആരംഭിച്ച് ഒരുവർഷം പിന്നിടുന്പോൾ ഡൽഹി മെട്രോയുടെ നഷ്ടം 167 കോടി രൂപയായിരുന്നു. ബംഗളൂരു മെട്രോയ്ക്ക് 51.64 കോടിയും ചെന്നൈയ്ക്ക് 116.20 കോടിയും നഷ്ടമുണ്ടായി. ഇതിനെ അപേക്ഷിച്ച് കുറഞ്ഞ നഷ്ടമാണ് കൊച്ചി മെട്രോയ്ക്ക് ഉണ്ടാകുന്നത്. തുടക്കത്തിൽ ബംഗളൂരു, ചെന്നൈ മെട്രോകളെ അപേക്ഷിച്ച് കൊച്ചി മെട്രോ കൂടുതൽദൂരം സർവ്വീസ് നടത്തുന്നുണ്ട്. കൊച്ചി മെട്രോ സർവ്വീസ് 18 കിലോമീറ്ററാണ്.

മെട്രോയുടെ വരുമാനം വർദ്ധിക്കുകയാണ്. പ്രതിദിനയാത്രക്കാരുടെ എണ്ണത്തിൽ രണ്ട് മാസത്തിനുള്ളിൽ 13 ശതമാനത്തിന്റെ വർദ്ധനയുണ്ടായി. പാർക്കിംഗ് ഫീസ് കുറച്ചപ്പോൾ വരുമാനം കൂടി. േസ്റ്റഷൻ ബ്രാൻഡിംഗിന് കൂടുതൽ സ്ഥാപനങ്ങൾ താൽപ്പര്യം അറിയിച്ചിട്ടുണ്ട്. േസ്റ്റഷനുകൾ കേന്ദ്രീകരിച്ച് വാണിജ്യാവശ്യങ്ങൾക്കുള്ള സ്ഥലത്തിന് ആവശ്യക്കാർ ഏറെയാണ്. സിനിമകളുടെയും പരസ്യചിത്രങ്ങളുടെയും ഷൂട്ടിംഗിന് േസ്റ്റഷനുകൾ നൽകുന്നതുവഴിയും വരുമാനമുണ്ട്. 

യാത്രാനിരക്ക് കുറയ്ക്കുന്നത് പരിഗണനയിലില്ല. യാത്രക്കാർക്കുള്ള പ്രതിവാരപാസ് മൂന്ന് മാസത്തിനുള്ളിൽ നൽകാൻ കഴിയും. മെട്രോ ടൗൺഷിപ് പദ്ധതിക്ക് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്.  

കാക്കനാട് 17 ഏക്കർ സ്ഥലത്താണ് ടൗൺഷിപ് തയ്യാറാക്കുക. കലൂർ ജവഹർലാൽ നെഹ്റു േസ്റ്റഡിയം മുതൽ ഇൻഫോപാർക്ക്വരെയുള്ള മെട്രോയുടെ രണ്ടാംഘട്ടത്തിന് കേന്ദ്രത്തിന്റെ പുതിയ മെട്രോ നയപ്രകാരമുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഇതിനനുസരിച്ചുള്ള റിപ്പോർട്ട് 16ന് സർക്കാരിന് സമർപ്പിച്ചു. സംസ്ഥാന സർക്കാർ 168 കോടി അനുവദിച്ചിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed