സി.പി.എമ്മിന്റെ ന്യൂനപക്ഷ സംരക്ഷണ മുഖംമൂടി അഴിഞ്ഞുവീണു: തിരുവഞ്ചൂർ
കോട്ടയം : മട്ടന്നൂരിൽ ഷുഹൈബിന്റെ കൊലപാതകത്തോടെ സി.പി.എമ്മിന്റെ ന്യൂനപക്ഷ സംരക്ഷണ മുഖംമൂടി അഴിഞ്ഞുവീണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കേസിലെ യഥാർത്ഥ പ്രതികൾ ഇപ്പോഴും സി.പി.എം കസ്റ്റഡിയിലു−െന്നും അദ്ദേഹം ആരോപിച്ചു. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡണ്ട് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.മോയീൻ കുട്ടി, ആന്റോ ആന്റണി എം.പി, കുര്യൻ ജോയി, മഹിളാകോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ലതികാ സുഭാഷ്, പി.എ സലീംതുടങ്ങിയവർ പ്രസംഗിച്ചു.

