ചെങ്ങന്നൂർ റെയിൽവേ േസ്റ്റഷൻ വികസനത്തിലേക്ക്
ആലപ്പുഴ : ചെങ്ങന്നൂർ റെയിൽവേ േസ്റ്റഷൻ വികസനത്തിലേക്ക്. റെയിൽവേ േസ്റ്റഷനെ വികസനത്തിന്റെ ഭാഗമായി നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. ശബരിമലയുടെ പ്രധാന ഇടത്താവളമായ ചെങ്ങന്നൂരിന്റെ പ്രാധാന്യം പരിഗണിച്ചാണ് ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നത്.
ഇപ്പോൾ മൂന്ന് പ്ലാറ്റ്ഫോമിൽ നിന്നും സാധനങ്ങളുമായി എത്തുന്ന യാത്രക്കാർക്ക് േസ്റ്റഷന്റെ പുറത്തുകടക്കാൻ പടികെട്ടുകളിറങ്ങി അണ്ടർ പാസേജിലെത്തണം. ഇത് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. അതിനാൽ ഒന്നാം പ്ലാറ്റ്ഫോമിലെ ലിഫ്റ്റും എസ്കലേറ്ററും അടുത്തമാസം കമ്മിഷൻ ചെയ്യും. പുതിയ എസ്ക്കലേറ്ററും ലിഫ്റ്റും പ്രവർത്തന സജ്ജമാകുന്നതോടെ യാത്രക്കാരുടെ ദീർഘനാളത്തെ ദുരിതത്തിന് അറുതിയാകും.
മുകളിലേക്കും താഴേക്കും ചലിക്കാൻ കഴിയുന്ന തരത്തിലുള്ളതാണ് എസ്കലേറ്റർ. രണ്ടാം പ്ലാറ്റ്ഫോമിൽ ഇപ്പോഴുള്ള എസ്കലേറ്റർ വഴി മുകളിലേക്ക് കയറാൻ മാത്രമേ സാധിക്കൂ. േസ്റ്റഷന്റെ തെക്ക് ഭാഗത്ത് ഒന്നാം പ്ലാറ്റ്ഫോമിൽ നിന്ന് പുറത്തേക്കുള്ള പുതിയ വഴിയുടെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. എസ്കലേറ്ററിൽ നിന്ന് പാർക്കിംഗ് ഏരിയയിലേക്ക് ഇറങ്ങാവുന്ന തരത്തിലാണ് നിർമ്മാണം. കൂടുതൽ ഇരിപ്പിടങ്ങൾ, കുടിവെളളത്തിനായി സംവിധാനം, ശുചിമുറികളുടെ നവീകരണം മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തും.

