വി.എസ് ആദരണീയനായ നേതാവ് : കെ.എം മാണി
കോട്ടയം : വി.എസ് അച്യുതാനന്ദൻ ആദരണീയനായ നേതാവാണെന്ന് കെ.എം മാണി. മാണിയെ മുന്നണിയിലെടുക്കുന്നതിനെതിരെ വി.എസ് സി.പി.എം കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വി.എസ്സിനേയും തന്നെയും കേരളത്തിലെ ജനങ്ങൾക്ക് അറിയാം. സി.പി.എം സെമിനാറിൽ പങ്കെടുക്കുന്നത് രാഷ്ട്രീയമായി വ്യാഖ്യാനിക്കേണ്ടെന്നും മാണി കോട്ടയത്ത് പറഞ്ഞു. ഇടതുനയത്തിന് വിരുദ്ധമായി അഴിമതിക്കാരനായ മാണിയെ മുന്നണിയിൽ ഉൾപ്പെടുത്തുന്നത് ദേശീയതലത്തിലുള്ള ഇടത് എെക്യം ദുർബലപ്പെടുത്തുമെന്ന് വി.എസ് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

