യു​­​വ​തി​­​ക്ക് നേ​­​രെ­ ആ​സി​ഡ് ആ​ക്ര​മ​ണം : പ്ര​തി­ പി​­​ടി​­​യി​­​ൽ


കാട്ടാക്കട : സ്കൂട്ടറിൽ വരികയായിരുന്ന യുവതിക്ക് നേരെ ആക്രമണം നടത്തിയ യുവാവ് അറസ്റ്റിൽ. കാട്ടാക്കട പന്നിയോട് സ്വദേശി സുധീഷ് വേണുഗോപാൽ (28) ആണ് അറസ്റ്റിലായത്. സൗദിയിലെ ഒരു ഷിപ്പിംഗ് കന്പനിയിലെ ജീവനക്കാരനാണ് പ്രതി. പ്രതി വിവാഹ അഭ്യർത്ഥനയുമായി യുവതിയെ നേരത്തെ സമീപിച്ചിരുന്നെങ്കിലും പെൺകുട്ടി വിസമ്മതിക്കുകയും തുടർന്ന് ഇയാൾ പെൺകുട്ടിയെ പലവട്ടം ശല്യപ്പെടുത്തുകയും ചെയ്തു. പെൺകുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിനിടെ യുവതിക്ക് വേരെ വിവാഹാലോചനകൾ വന്നു. ഇതോടെ പ്രകോപിതനായ യുവാവ് യുവതിയുടെ വിവാഹം മുടക്കാനാണ് ആസിഡ് ആക്രമണം നടത്തിയത്.

പന്നിയോട്ടുള്ള കടയിൽ നിന്നും ആഡിഡ് വാങ്ങി യുവതി സാധാരണ വരാറുള്ള സമയം നോക്കി വെച്ച് പിന്നാലെ പിന്തുടർന്നാണ് ആസിഡ് ഒഴിച്ചത്. യുവതിയുടെ ശരീരത്തും മുഖത്തും പൊള്ളലേൽപ്പിച്ച് വിവാഹം മുടക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. കുറ്റിച്ചൽ തച്ചൻകോട്ട് വെച്ച് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മന്തിക്കളം സ്വദേശി മോഹൻ−ലില്ലിക്കുട്ടി ദന്പതികളുടെ മകൾ ജീനാമോഹൻ (23) ആണ് ആസിഡ് ആക്രമണത്തിന് ഇരയായത്. ആര്യനാട്ടുള്ള സ്വകാര്യ സ്കൂളിലെ അദ്ധ്യാപികയായിരുന്ന ജീന സ്കൂട്ടറിൽ വീട്ടിലേയ്ക്ക് വരവെയാണ് തച്ചൻകോട് കരിംപൊത്താൻ വളവിന് സമീപം വെച്ച് എതിരെ പിന്തുടർന്ന് വന്ന ബൈക്ക് നിന്നതും ഹെൽമറ്റ് ധരിച്ച ഒരാൾ മുഖത്തേക്ക് ആസിഡ് ഒഴിച്ചതും. യുവതിയുടെ മുഖത്തും കഴുത്തിലും പിൻഭാഗത്തും ആസിഡ് വീണു. ആസിഡ് ശരീരത്ത് വീണതോടെ യുവതി ഓടിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു. സ്ഥലത്ത് ചില താമസക്കാർ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചും മറ്റുമാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. പോലീസ് പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed