ഷു­ഹൈബ് വധം സി­.പി­.എം അന്വേ­ഷി­ക്കു­മെ­ന്ന് പറയാൻ ഇത്­ ചൈ­നയല്ല


കണ്ണൂർ : ഷുഹൈബ് വധക്കേസിൽ സി.പി.എം ജില്ലാ കമ്മിറ്റിക്കു വീഴ്ചയുണ്ടായെങ്കിൽ തുറന്നുപറയാനുള്ള ആർജവം മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും കാണിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൊലപാതകക്കേസ് പാർട്ടി അന്വേഷിക്കാൻ ഇതു ചൈനയല്ല, ജനാധിപത്യ രാജ്യമാണെന്നും ചെന്നിത്തല കണ്ണൂരിൽ ഷുഹൈബ് കുടുംബ സഹായ ഫണ്ട് പിരിവിനിടെ  ആരോപിച്ചു.

കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാനുള്ള ഫണ്ട് പിരിവിനായി കേരളത്തിലെ കോൺഗ്രസിന്റെ ഒട്ടുമിക്ക നേതാക്കളും എം.എൽ.എമാരും എം.പിമാരും കണ്ണൂരിലുണ്ട്. യു.ഡി.എഫിലെ ഘടകകക്ഷികളുടെ സംസ്ഥാന നേതാക്കളും എത്തുന്നുണ്ട്. കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ. ശങ്കരനാരായണൻ, വി.എം സുധീരൻ, എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, എം.ഐ ഷാനവാസ്, എം.കെ രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ കെ.സി ജോസഫ്, കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സണ്ണി ജോസഫ്, അടൂർ പ്രകാശ്, കെ.എസ് ശബരീനാഥ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ജില്ലയിലെ 110 കേന്ദ്രങ്ങളിൽ നിധി സമാഹരണം പുരോഗമിക്കുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed