പൊ­ട്ടി­ത്തെ­റിക്ക് കാരണം കപ്പൽ­ശാ­ലയുടെ­ വീ­ഴ്ച : ഉന്നത ഉദ്യോ­ഗസ്ഥർ കു­ടു­ങ്ങും


കൊച്ചി : കപ്പൽ‍ശാല ദുരന്തത്തിൽ‍ മാനേജരും ജനറൽ‍ മാനേജരും ഉൾ‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ ശുപാർ‍ശ. തീപിടിത്തം മൊബൈൽ‍ ഫോണിലോ സ്വിച്ചിലോ ഉണ്ടായ സ്പാർ‍ക്ക് മൂലമാണെന്നു കണ്ടെത്തിയ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പിന്റെ റിപ്പോർ‍ട്ട് സർ‍‌ക്കാരിനു കൈമാറി. കപ്പൽ‍ശാല അധികൃതർ‍ക്കുണ്ടായ ഗുരുതരമായ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പിന്റെ അന്വേഷണ റിപ്പോർ‍ട്ടിൽ‍ പറയുന്നത്. 

സാഗർ‍ഭൂഷൺ‍ എന്ന കപ്പലിലുണ്ടായ അപകടത്തിൽ‍ ഉന്നത ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ഫാക്ടറീസ് ആൻ‍ഡ് ബോയിലേഴ്സ് വകുപ്പിന്റെ ശുപാർ‍ശ. കപ്പൽ‍ശാല ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറിയുണ്ടാകുന്നതിന് ഇടയാക്കിയത്. അസ്റ്റലിൻ‍ വാതകം ചോർ‍ന്നതുതന്നെയാണ് അപകടത്തിനിടയാക്കിയതെന്നും ഫാക്ടറീസ് ആൻ‍ഡ് ബോയിലേഴ്സിന്റെ റിപ്പോർ‍ട്ട് വ്യക്തമാക്കുന്നു.

കൊച്ചി അറ്റകുറ്റപ്പണിക്കുള്ള കരാർ‍ നൽ‍കുന്നതിനു മുന്പ് വർ‍ക്ക് ഏരിയ വിശദമായി പരിശോധിച്ചു സുരക്ഷിതമാണെന്ന് ഉറപ്പാക്കണമായിരുന്നു. അതിനുശേഷമേ പണിയെടുക്കുന്നതിനുള്ള ഹോട്ട് വർ‍ക് പെർ‍മിറ്റ് നൽ‍കാൻ‍ പാടുള്ളു. എന്നാൽ‍ കപ്പൽ‍ശാല ഉദ്യോഗസ്ഥർ‍ ഇതിൽ‍ വീഴ്ച വരുത്തി. അതിനാൽ‍ ഫാക്ടറീസ് ആൻ‍ഡ് ബോയിലേഴ്സ് ആക്ട് സെക്ഷൻ‍ 92 പ്രകാരം ഫാക്ടറി കൈക്കാരനെയും മാനേജരെയും വിചാരണ ചെയ്യണമെന്ന് റിപ്പോർ‍ട്ടിൽ പറയുന്നു.

വാതകച്ചോർ‍ച്ചയുണ്ടായതിനു പിന്നാലെ മൊബൈൽ‍ ഫോൺ‍ ഉപയോഗിച്ചതോ അറ്റകുറ്റപ്പണി നടക്കുന്ന കപ്പലിലെ മൂന്ന് ഡക്കുകളിൽ‍ വെൽ‍ഡിംഗ് ജോലികൾ‍ നടക്കുന്നുണ്ടായിരുന്നു. ചോർ‍ന്ന അസ്റ്റലിൻ‍ വാതകം ഭക്ഷണം കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്ന ലിഫ്റ്റ് വഴി മുകളിലത്തെ ഡക്കുകളിലേക്ക് എത്തിയിരിക്കാമെന്നും അങ്ങനെ താഴേക്കു തീ പടർ‍ന്നതാകാമെന്നതുമാണ് നിഗമനം. മൂന്നാമത്തെ ഡക്കിൽ‍ തന്നെയുള്ള ഏതെങ്കിലും സ്വിച്ച് ഓണാക്കിയത്് വഴിയുണ്ടായ സ്പാർ‍ക്ക് പൊട്ടിത്തെറിക്കിടയാക്കിയിരിക്കാം എന്നും നിഗമനമുണ്ട്. പൊട്ടിത്തെറിയിൽ‍ അഞ്ചുപേർ‍ മരിക്കുകയും എട്ട്പേർ‍ക്ക് പരിക്കേൽ‍ക്കുകയും ചെയ്തിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed