വിശുദ്ധ കുർബാന നയിക്കേണ്ടത് ഡ്രാക്കുളയല്ല : ജയരാ­ജനെ­ പരി­ഹസി­ച്ച് വി­.ടി­ ബൽ­റാം


തിരുവനന്തപുരം : കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ വെട്ടിക്കൊന്നതിനെ തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്ത കണ്ണൂരിൽ സമാധാനം പുന:സ്ഥാപിക്കുന്നതിനായി വിളിച്ച് ചേർത്ത യോഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ സാന്നിദ്ധ്യത്തെ പരിഹസിച്ച് വി.ടി ബൽറാം എം.എൽ.എ. സമാധാന യോഗം നിയന്ത്രിക്കേണ്ടത് പി.ജയരാജനല്ല, വിശുദ്ധ കുർബാന നയിക്കേണ്ടത് ഡ്രാക്കുളയല്ലെന്ന് വി.ടി ബൽറാം തൻ്റെ ഫേസ്ബുക്കിലൂടെയാണ്  പറഞ്ഞു. 

ഇന്ന് രാവിലെ 10.30ന് മന്ത്രി എ.കെ ബാലന്റെ അദ്ധ്യക്ഷതയിൽ വിളിച്ച് ചേർത്ത യോഗത്തിൽ കോൺഗ്രസ് എം.എൽ.എമാരെ വിളിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് യോഗം ബഹിഷ്കരിച്ചിരുന്നു. കൂടാതെ സി.പി.എം സംസ്ഥാന സമിതി അംഗവും രാജ്യസഭാംഗവുമായ കെ.കെ രാഗേഷ് യോഗത്തിനെത്തിയത് കോൺഗ്രസ് ചോദ്യം ചെയ്തു. കോൺഗ്രസ് എം.എൽ.എമാർ കെ.സുധാകരൻ സമരം നടത്തുന്ന പന്തലിലുണ്ട്. അവരെ ക്ഷണിക്കാതെ സി.പി.എമ്മുകാരെ മാത്രം വിളിച്ച് ഏകപക്ഷീയമായാണോ യോഗം നടത്തുന്നതെന്ന് പാച്ചേനി ചോദിച്ചു. ഇതിന് മറുപടി പറയാൻ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ ശ്രമിച്ചതും കോൺഗ്രസുകാരെ പ്രകോപിതരാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed