ആലപ്പു­ഴ ബൈ­പ്പാസ് നി­ശ്ചയി­ച്ച ദി­വസം പൂ­ർ‍­ത്തി­യാ­ക്കുമെന്ന് ജി.സുധാകരൻ


ആലപ്പുഴ : ബൈപ്പാസ് റോഡ് നിർമ്മാണം നിശ്ചയിച്ച ദിവസം കമ്മീഷൻ ചെയ്യുന്നതരത്തിൽ‍ നിർമ്മാണം പൂർ‍ത്തിയാക്കാമെന്ന് കോണ്‍ട്രാക്ടർ‍മാർ ഉറപ്പ് നൽകിയതായി മന്ത്രി ജി.സുധാകരൻ. അനുബന്ധ റോഡുകളുടെയും കലുങ്കുകളുടെയും നിർമ്മണവും സമാന്തരമായി നടത്തി നിശ്ചയിച്ച പ്രകാരം റോഡ് നിർമ്മാണം പൂർ‍ത്തിയാക്കുമെന്നും നിർമ്മാണ കന്പനിയുടെ പ്രതിനിധികൾ‍ യോഗത്തിൽ‍ ഉറപ്പ് നൽ‍കി. ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ‍ കന്പനിയെ കരിന്പട്ടികയിൽ‍പ്പെടുത്തുമെന്ന് മന്ത്രി  യോഗത്തിൽ‍ അറിയിച്ചു. 

ബൈപ്പാസ്റോഡിന്റെ നിർമ്മാണ വൈകുന്നതിനെ തുടർ‍ന്ന് മന്ത്രി ജി.സുധാകരന്റെ നിർ‍ദ്ദേശപ്രകാരം കളക്ടറേറ്റ് കോൺഫറൻ‍സ് ഹാളിൽ‍ ചേർ‍ന്ന യോഗത്തിലാണ് കോണ്‍ട്രാക്ടർ‍മാരുടെ കണക്കുകൾ‍ നിരത്തിയത്. 2017 സെപ്തംബറിൽ‍ നിർമ്മാണം പൂർ‍ത്തിയാക്കി ബൈപ്പാസ്റോഡ് കമ്മീഷൻ‍ ചെയ്യണമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ‍ കോണ്‍ട്രാക്ടർ‍മാരുടെ നിരുത്തരവാദ സമീപനം മൂലം നിർമ്മാണം നീണ്ടു. വീണ്ടും എട്ട് മാസം കൂടി നീട്ടി നൽ‍കിയിട്ടും നിശ്ചയിച്ച തീയതിയിൽ‍ നിർമ്മാണം പൂർ‍ത്തിയാകാനുള്ള സാധ്യതയില്ലായിരുന്നു. ഇതേതുടർ‍ന്നാണ് മന്ത്രി അടിയന്തരയോഗം ചേർ‍ന്നത്. 

മന്ത്രിസഭയുടെ രണ്ടാം വാർ‍ഷിക ആഘോഷത്തിനോടനുബന്ധിച്ച് ബൈപ്പാസ് കമ്മീഷൻ‍ ചെയ്യാനാണ് ആലാചിക്കുന്നത്. നിർമ്മാണത്തിന്റെ ഓരോഘട്ടങ്ങളും യോഗത്തിൽ‍ മന്ത്രി വിശദീകരിച്ചു. ബൈപ്പാസ് നിർമ്മാണം സംബന്ധിച്ച് മൂന്ന് പ്രാവശ്യം അവലോകനയോഗം ചേർ‍ന്നിട്ടും നിർമ്മാണത്തിൽ‍ കാലതാമസമുണ്ടായത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. കളക്ടർ‍ ടി.വി അനുപമ യോഗത്തിൽ‍ പങ്കെടുത്തു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed