ട്രെയിൻ‍ യാത്രക്കിടെ കൈ­യേ­റ്റശ്രമം: സനു­ഷ കോ­ടതി­യിൽ‍ മൊ­ഴി­ നൽ‍­കി­


തൃശ്ശൂർ‍: ട്രെയിൻ‍ യാത്രക്കിടെ കൈയേറ്റശ്രമം നേരിട്ട നടി സനുഷ ഇന്നലെ തൃശ്ശൂർ‍ കോടതിയിലെത്തി മൊഴി നൽ‍കി. അച്ഛനമ്മമാർ‍ക്ക് ഒപ്പമാണ് സനുഷ അന്വേഷണ സംഘത്തിന്റെ നിർ‍ദ്ദേശപ്രകാരം രണ്ടു മണിയോടെ കോടതിയിലെത്തിയത്. ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ‍ അടച്ചിട്ട മുറിയിലായിരുന്നു പതിനഞ്ച് മിനിറ്റോളം മൊഴിയെടുപ്പ്. കേസ് അന്വേഷണം അവസാനഘട്ടത്തിലാണെന്നും ഒരുമാസത്തിനകം കുറ്റപത്രം നൽ‍കാനാണ് ശ്രമിക്കുന്നതെന്നും അന്വേഷണോദ്യോഗസ്ഥൻ‍ റെയിൽ‍വേ ഇൻ‍സ്‌പെക്ടർ‍ എം.കെ കീർ‍ത്തിബാബു പറഞ്ഞു. 

അറസ്റ്റിലായ പ്രതി കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസ് (40), വിയ്യൂർ‍ ജയിലിൽ‍ റിമാൻഡിലാണ്. ഫെബ്രുവരി ഒന്നിന് കണ്ണൂരിൽ‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലി എക്‌സ്പ്രസിലാണ് സനുഷയ്ക്ക് നേരെ കൈയേറ്റശ്രമം ഉണ്ടായത്. ആ ദിവസം തിരൂരിൽ‍ ആന്റോയ്ക്ക് ഒപ്പം മദ്യപിച്ച മൂന്നുപേരെയും പോലീസ് ചോദ്യംചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed