അഞ്ച് വർഷത്തിനിടെ നഷ്ടമായത് 61,260 കോടി രൂപ
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും രത്നവ്യാപാരി വ്യാജ രേഖകളുണ്ടാക്കി 11,400 കോടി തട്ടിയെന്ന വാർത്തയുടെ ഞെട്ടൽ മാറുന്നതിന് മുന്പേ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ നടന്ന കൂടുതൽ തട്ടിപ്പുകൾ പുറത്ത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിവിധ ബാങ്കുകളിൽ നടത്തിയ 8670 വായ്പാ തട്ടിപ്പുകളിൽ ആകെ നഷ്ടമായത് 61,260 കോടി രൂപയാണ്. ഇതിൽ കഴിഞ്ഞ വർഷം മാത്രം ബാങ്കുകൾക്ക് നഷ്ടമായത് 17,630 കോടി രൂപയാണെന്നത് തട്ടിപ്പിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. റിസർവ് ബാങ്കാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.

