മാണിയെ തള്ളി പി.ജെ ജോസഫ്
കോട്ടയം : കേരള കോൺഗ്രസ് ചെയർമാൻ കെ.എം മാണി കോൺഗ്രസിനെതിരായി നടത്തിയ വിമർശനങ്ങളെ തള്ളി പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ്. കോൺഗ്രസിന് ഇപ്പോൾ കർഷക വിരുദ്ധ നിലപാട് ഇല്ല. കർഷക വിരുദ്ധ നിലപാട് എടുത്തപ്പോഴേല്ലാം കോൺഗ്രസിനെ തിരുത്തിയിട്ടുണ്ട്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ സ്വീകരിക്കുന്ന നിലപാട് പിന്നീട് എടുക്കുമെന്നും പി.ജെ ജോസഫ് പ്രതികരിച്ചു.

