ശ്രീജിത്ത് സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം : സഹോദരന്റെ കസ്റ്റഡി മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തി വന്ന സമരം ശ്രീജിത്ത് അവസാനിപ്പിച്ചു. ഇന്ന് സി.ബി.െഎക്ക് മുന്നിൽ ഹാജരായി ശ്രീജിത്തും അമ്മയും മൊഴി നൽകിയിരുന്നു. ഇതിന് ശേഷമാണ് സമരം അവസാനിപ്പിക്കുന്നതായി ശ്രീജിത്ത് അറിയിച്ചത്. സമരം തുടങ്ങി 782ാം ദിവസമാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

