ഉന്നത വിദ്യാ­ഭ്യാ­സത്തെ­ ലോ­കമാ­തൃ­കയാ­ക്കാൻ സർ­ക്കാർ ശ്രമം : വി­ദ്യാ­ഭ്യാ­സ മന്ത്രി­


ഗുരുവായൂർ : പൊതുവിദ്യാഭ്യാസത്തെ പോലെ ഉന്നത വിദ്യാഭ്യാസത്തെയും ലോകമാതൃകയാക്കി മാറ്റാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിന്റെ 63−ാം വാർഷികാഘോഷവും യാത്ര അയപ്പ് സമ്മേളനവും വജ്ര ജൂബിലി സ്മാരക കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

കോളേജ് മാനേജർ റവ. ഡോ. സിസ്റ്റർ. റോസ് അനിത ചടങ്ങിൽ അദ്ധ്യക്ഷയായി. വൈസ് പ്രിൻസിപ്പൽ റവ. ഡോ. സിസ്റ്റർ. മോളി ക്ലെയർ റിപ്പോർട്ട് അവതരിപ്പിച്ചു. തൃശൂർ അതിരൂപതാ സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സി.എൻ. ജയദേവൻ എം.പി കെട്ടിടത്തിന്റെ ശിലാഫലക അനാഛാദന കർമ്മം നിർവ്വഹിച്ചു.  

വിദ്യാർത്ഥിനിയായും, അദ്ധ്യാപികയായും, പ്രിൻസിപ്പലായും നാല് പതിറ്റാണ്ടിലധികം ലിറ്റിൽ ഫ്ളവർ കോളേജിന്റെ ഭാഗമായിരുന്ന റവ. ഡോ. സിസ്റ്റർ. ട്രീസ ഡൊമിനിക്കിനൊപ്പം കായിക വകുപ്പ് മേധാവി ഡോ. സോഫി ജേക്കബ്, ഹിന്ദി വിഭാഗം മേധാവി ഡോ. ജെ. നിർമ്മല, ഗണിത വിഭാഗം അസി. പ്രൊഫ. സി. റീന പുറത്തൂർ, അനദ്ധ്യാപകരായ എം.ജെ. ലെറ്റീഷ്യ, ഏലിയാമ്മ ഫ്രാൻസിസ്, പി.വി. ലിസി, സി.എ.ജോസ്, എം.എൽ. വർഗീസ് തുടങ്ങിയവർക്കും യാത്രഅയപ്പ് നൽകി. മറ്റു പ്രമുഖർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed