മന്ത്രിപദവിയിലേക്കുള്ള മ‌ടക്കം ആലോചിച്ചശേഷം: എ.കെ. ശശീന്ദ്രൻ


കോഴിക്കോട്∙ മന്ത്രിപദവിയിലേക്കുള്ള മടക്കം മുൻമന്ത്രി തോമസ് ചാണ്ടിയോ‌ടും ആലോചിച്ചശേഷമേ ഉണ്ടാകുകയുള്ളുവെന്ന് എൻസിപി നേതാവ് എ.കെ. ശശീന്ദ്രന്‍. എല്ലാ അഭിപ്രായങ്ങളും പരിഗണിക്കും. തോമസ് ചാണ്ടി ശത്രുവല്ല. പാര്‍ട്ടിയില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നു കരുതുന്നില്ലെന്നും ശശീന്ദ്രൻ കോഴിക്കോട് പറഞ്ഞു.
ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്ന കാര്യത്തില്‍ സംസ്ഥാന തലത്തില്‍ തത്വത്തില്‍ ധാരണയായി. ഇക്കാര്യം അറിയിക്കാന്‍ എന്‍സിപി നേതാക്കള്‍ ഇന്നു ദേശീയനേതൃത്വത്തെ കാണും. 


കോടതി വിധിയെത്തിയതിനു തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശശീന്ദ്രനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചത് സിപിഎമ്മിന്റെ പച്ചക്കൊടിയായി വിലയിരുത്തുന്നു.  

ശശീന്ദ്രനു മന്ത്രിയാകുന്നതില്‍ ധാര്‍മികമായി പോലും തടസമില്ലെന്നു പറഞ്ഞു സിപിഐയും നിലപാടു വ്യക്തമാക്കി. ഇക്കാര്യം എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കുകയെന്ന നടപടിമാത്രമാണ് അവശേഷിക്കുന്നത്. അതിനു മുന്നോടിയായാണ് എന്‍സിപി സംസ്ഥാന നേതാക്കള്‍ ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി ഇന്നു കൂടിക്കാഴ്ച നടത്തുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed